22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന കൂട്ടുനിൽക്കുന്നു, ഭരണഘടനാ വിരുദ്ധ പരാമർശവുമായി സജി ചെറിയാൻ
Kerala

ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന കൂട്ടുനിൽക്കുന്നു, ഭരണഘടനാ വിരുദ്ധ പരാമർശവുമായി സജി ചെറിയാൻ


തിരുവനന്തപുരം: ഭരണഘടനയെയും കോടതിയെയും വിമർശിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.

Related posts

ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് കൃ​ത്യ​മാ​യ നി​ര്‍​വ​ച​നം ന​ല്ക​ണ​മെ​ന്ന് കെ​സി​ബി​സി

Aswathi Kottiyoor

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ: എന്താകും കാരണം?.

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor
WordPress Image Lightbox