21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നീർത്തടാധിഷ്ഠിത പദ്ധതി: ഏകദിന പരിശീലനം സംഘടിപ്പിച്ചു
Kerala

നീർത്തടാധിഷ്ഠിത പദ്ധതി: ഏകദിന പരിശീലനം സംഘടിപ്പിച്ചു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജലാഞ്ജലി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതി – നീരുറവ് സംയോജനം സംബന്ധിച്ച് മാലൂർ ഗ്രാമ പഞ്ചായത്ത് താറ്റിയാട് ഒമ്പതാo വാർഡ് തലത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.
തൊഴിലുറപ്പ് കാർ, കുടുംബശ്രീ ഭാരവാഹികൾ, കർഷകർ, വിവിധ സംഘടനാ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ വാർഡ് വികസന സമിതിയംഗങ്ങൾ സന്നദ്ധ സേന അംഗങ്ങൾ എസ് റ്റി പ്രൊമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ശ്രീകല സത്യൻ്റെ അദ്ധ്യക്ഷതയിൽ മാലൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മാലൂർ വി. ഇ ഒ മാരായ മുഹമ്മദ് ഹിജാസ്, രസിത്ത് കെ എം എംഎൻആർഇജി അസിസ്റ്റൻ്റ് എഞ്ചിനീയർ അനുപമ എന്നിവർ ക്ലാസ് എടുത്തു എ ഡി എസ് ചെയർപേഴ്സൺ അനുജ ലിജു സ്വാഗതവും, ആശാ വർക്കർ ഷിംന ജിത്തു നന്ദിയും പറഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

5 ദിവസം, 16,868 അപേക്ഷകർ

Aswathi Kottiyoor

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ‘കരുതൽ’ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox