• Home
  • kannur
  • കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്
kannur

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ജൂലൈ ഏഴിന് ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

Aswathi Kottiyoor

റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത ച​ട്ടം പാ​ലി​ച്ച്

Aswathi Kottiyoor

കൂടുതൽ സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor
WordPress Image Lightbox