21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഗാർഹിക വൈദ്യുതി നിരക്ക്‌ കുറവ്‌ കേരളത്തിൽ
Kerala

ഗാർഹിക വൈദ്യുതി നിരക്ക്‌ കുറവ്‌ കേരളത്തിൽ

രാജ്യത്ത്‌ ഗാർഹിക വൈദ്യുതി നിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. ഏറ്റവുമൊടുവിൽ 6.6 ശതമാനം നിരക്ക്‌ കൂട്ടിയത്‌ കണക്കിലെടുത്താലും ബിജെപി, കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാൾ താഴ്‌ന്ന താരിഫാണ്‌ കേരളത്തിലേത്‌.

പുതിയ നിരക്കനുസരിച്ച്‌ ഗാർഹിക ഉപയോക്താക്കൾക്ക്‌ യൂണിറ്റിന്‌ ശരാശരി 5.08 രൂപയാകുമെന്നാണ്‌ കണക്ക്‌. ബിജെപി ഭരിക്കുന്ന കർണാടകയിൽ ഇത്‌ 8.10 രൂപയാണ്‌. മധ്യപ്രദേശിൽ 6.36. ഉത്തർപ്രദേശിൽ 5.79 രൂപ. മഹാരാഷ്ട്രയിൽ 7.52 രൂപയാണ്‌ ഈടാക്കുന്നത്‌.

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ 7.13 രൂപയും ആംആദ്‌മി ഭരിക്കുന്ന പഞ്ചാബിൽ 5.70 രൂപയും ഡൽഹിയിൽ 5.80 രൂപയും ഈടാക്കുന്നു.
ഡൽഹിയിൽ 200 യൂണിറ്റ്‌ വരെയുള്ള ഉപയോഗത്തിന്‌ ഇളവ്‌ നൽകുന്നുണ്ടെങ്കിലും ഇത്‌ അപേക്ഷിക്കുന്നവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തുമെന്ന്‌ അടുത്തിടെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.

ചെലവിന്‌ അനുസൃതമായി നിരക്ക്‌ പരിഷ്‌കരിക്കാത്ത തമിഴ്‌നാട്ടിൽ വൈദ്യുതി ബോർഡിന്റെ കടം 1.23 ലക്ഷം കോടി രൂപയാണ്‌. ഇവിടെ താരിഫ്‌ പരിഷ്‌കരിക്കുന്നതോടെ ഉപയോക്താക്കൾക്ക്‌ ഇരുട്ടടിയുറപ്പ്‌. വസ്‌തുത ഇതായിരിക്കെയാണ്‌ തമിഴ്‌നാടിനെയും കേരളത്തെയും താരതമ്യം ചെയ്തുള്ള പ്രചാരണം.

Related posts

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധ​ന​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor

വിവരാവകാശം തുണച്ചു ; 23 വർഷം ഇരുട്ടിൽ 24 മണിക്കൂറിനകം വെളിച്ചത്ത്

Aswathi Kottiyoor
WordPress Image Lightbox