27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എ​കെ​ജി സെ​ന്‍റ​ർ ആക്രമണം: ഇരുട്ടിൽ തപ്പി പോ​ലീ​സ്
Kerala

എ​കെ​ജി സെ​ന്‍റ​ർ ആക്രമണം: ഇരുട്ടിൽ തപ്പി പോ​ലീ​സ്

സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സാ​​​യ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലേ​​​ക്കു സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​ഞ്ഞ​​​യാ​​​ളെ പോ​​​ലീ​​​സി​​​ന് ഇ​​​തു​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വം ന​​​ട​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും പ്ര​​​തി​​​യെ തി​​​രി​​​ച്ച​​​റി​​​യാ​​​നോ പി​​​ടി​​​കൂ​​​ടാ​​​നോ സാ​​​ധി​​​ക്കാ​​​ത്ത​​​തു പോ​​​ലീ​​​സി​​​ന്‍റെ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ക​​​ട്ടെ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ഭ​​​ര​​​ണമുള്ള​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​രെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​നാ​​​കാ​​​ത്ത​​​തി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും അ​​​സ്വ​​​സ്ഥ​​​രാ​​​ണ്.

പ്ര​​​തി​​​യെ പി​​​ടി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് ഇ​​​രു​​​ട്ടി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണ്. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ​​​യും ചു​​​റ്റു​​​പാ​​​ടു​​​മു​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. അതേസമയം പ്ര​​​തി​​​യെ സം​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു​​​മു​​​ണ്ട്.

സ്ഫോ​​​ട​​​കവ​​​സ്തു എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് എ​​​റി​​​യാ​​​ൻ വ​​​ഴി​​​യി​​​ൽ​​​വ​​​ച്ച് പ്ര​​​തി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത് മ​​​റ്റൊ​​​രാ​​​ളാണ് എന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ചു​​​വ​​​ന്ന സ്കൂ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ പ്ര​​​തി എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ച്ച ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തത്രെ. സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം പ്രതി കു​​​ന്നു​​​കു​​​ഴി വ​​​ഴി ലോ ​​​കോ​​​ള​​​ജ് ജം​​​ഗ്ഷ​​​ൻ ക​​​ഴി​​​ഞ്ഞു മുന്നോട്ടാണു പോ​​​യ​​​ത്. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വെ​​​ങ്കി​​​ലും വ​​​ണ്ടിന​​​ന്പ​​​ർ കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീസ് പ​​​റ​​​യു​​​ന്ന​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ എ​​​കെ​​​ജി സെ​​​ന്‍റ​​​ർ പോ​​​ലീ​​​സ് സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. കു​​​ന്നു​​​കു​​​ഴി ഭാ​​​ഗ​​​ത്തെ സം​​​ശ​​​യ​​​മു​​​ള്ള വീ​​​ടു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഒ​ന്നി​ല​ധി​കം പേ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേ​​​രേ സ്ഫോ​​​ട​​​ക​​​വ​​​സ്തു എ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്. അ​​​ക്ര​​​മി​​​ക്ക് വ​​​ഴി​​​യി​​​ൽവ​​​ച്ച് ആ​​​രോ​ സ്ഫോ​​​ട​​​ക വ​​​സ്തു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം.

സി​​​സി​​​ടി​​​വി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​യ​​​ത്. അ​​​ക്ര​​​മി സ​​​ഞ്ച​​​രി​​​ച്ച സ്കൂ​​​ട്ട​​​ർ ക​​​ട​​​ന്നുപോ​​​കു​​​ന്ന വ​​​ഴി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​ക്ര​​​മി​​​യു​​​ടെ കൈ​​​വ​​​ശം സ്ഫോ​​​ട​​​ക വ​​​സ്തു ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് വ​​​ഴി​​​യി​​​ൽവ​​​ച്ചാ​​​ണ് ആ​​​രോ സ് ഫോ​​​ട​​​ക​​​വ​​​സ്തു ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ നി​​​ന്ന് വ്യ​​​ക്ത​​​മാ​​​യതെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് നേ​​​രേ അ​​​ക്ര​​​മം ന​​​ട​​​ന്ന് ര​​​ണ്ടു ദി​​​വ​​​സം പി​​​ന്നി​​​ട്ടു​​​വെ​​​ങ്കി​​​ലും അ​​​ക്ര​​​മി എ​​​ത്തി​​​യ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ ന​​​ന്പ​​​റോ അ​​​ക്ര​​​മി​​​യു​​​ടെ മു​​​ഖമോ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തും പോ​​​ലീ​​​സി​​​നെ കു​​​ഴ​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​ത് പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യും ക​​​ഴി​​​വു​​​കേ​​​ടു​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
സ്ഫോ​​​ട​​​കവ​​​സ്തു എ​​​റി​​​ഞ്ഞ ശേ​​​ഷം കു​​​ന്നു​​​കു​​​ഴി ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​യ അ​​​ക്ര​​​മി ലോ ​​​കോ​​​ള​​​ജ് ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം വ​​​ഴി ക​​​ട​​​ന്നുപോ​​​യ​​​താ​​​യി സ​​​മീ​​​പ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ നി​​​ന്നും പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന് ഫെ​​​യ്സ് ബു​​​ക്കി​​​ൽ പോ​​​സ്റ്റി​​​ട്ട ഒ​​​രാ​​​ളെ പോ​​​ലീ​​​സ് ചോ​​​ദ്യംചെ​​​യ്ത് വ​​​രി​​​ക​​​യാ​​​ണ്. അ​​​ന്തി​​​യൂ​​​ർ​​​ക്കോ​​​ണം സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണ് ക​​​ഴ​​​ക്കൂ​​​ട്ടം പോ​​​ലീ​​​സും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​വും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, സം​​​ഭ​​​വ​​​ദി​​​വ​​​സം ഇ​​​യാ​​​ൾ എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം എ​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഒ​​​രാ​​​ഴ്ച​​​ മു​​​ൻ​​​പ് ഇ​​​യാ​​​ൾ ഫെ​​​യ്സ്ബു​​​ക്കി​​​ൽ, താ​​​ൻ ഒ​​​റ്റയ്​​​ക്കെ​​​ങ്കി​​​ലും എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​നു നേരേ ക​​​ല്ലേ​​​റ് ന​​​ട​​​ത്തു​​​മെ​​​ന്നു കു​​​റി​​​ച്ചി​​​രു​​​ന്നു.

സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ജി.​​​ സ്പ​​​ർ​​​ജ​​​ൻ​​​കു​​​മാ​​​റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഡി​​​സി​​​ആ​​​ർ​​​ബി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Related posts

8300 കോടിയുടെ തീരപദ്ധതികൾ സമയബന്ധിതമാക്കും

Aswathi Kottiyoor

കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ഒപി കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ഒപി തിങ്കളാഴ്‌ച മുതൽ

Aswathi Kottiyoor

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി കൂടി വരുന്നു

Aswathi Kottiyoor
WordPress Image Lightbox