കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുള്ളതിനാൽ ശനിയാഴ്ച തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ ഇടിമിന്നലോടുകൂടി മഴ തുടരാനാണ് സാധ്യത.
ഞായറാഴ്ചമുതൽ ചൊവ്വാഴ്ചവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ തിങ്കളാഴ്ചവരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി
02/07/2022