25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • “പരീക്ഷാ ഫലം ദേശീയ തമാശ’: പ്രസ്താവന തിരുത്തി ശിവൻകുട്ടി, പഴി മാധ്യമങ്ങൾക്ക്
Kerala

“പരീക്ഷാ ഫലം ദേശീയ തമാശ’: പ്രസ്താവന തിരുത്തി ശിവൻകുട്ടി, പഴി മാധ്യമങ്ങൾക്ക്

കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയം. തന്‍റെ പ്രസംഗം മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

1,21,318 വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലത്തെക്കുറിച്ച് മന്ത്രി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത് വിവാദമായിരുന്നു. പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിക്കുകയും പരക്കെ വിമർശനം ഉയരുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിലാകെ ട്രോളുകളും നിറഞ്ഞു. കഴിഞ്ഞവർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നവെന്നും ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തെന്നുമായിരുന്ന സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

Related posts

60 വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ര​വാ​സി​ക​ൾ പെ​ൻ​ഷ​ന് ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം

Aswathi Kottiyoor

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത്

Aswathi Kottiyoor

പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്: പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം*

Aswathi Kottiyoor
WordPress Image Lightbox