24.3 C
Iritty, IN
October 3, 2024
  • Home
  • kannur
  • ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
kannur

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

ക​ണ്ണൂ​ര്‍: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന “ന​ന്ദ​നം’ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ല​ശേ​രി ത​ലാ​യി ഹാ​ര്‍​ബ​റി​ല്‍​നി​ന്ന് ഒ​രു നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ക​ട​ലി​ല്‍ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.

വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ത​ല​ശേ​രി പാ​ല​യാ​ട് സ്വ​ദേ​ശി മ​നോ​ജ്, ചാ​ലി​ല്‍ സ്വ​ദേ​ശി ഉ​സ​ന്‍, ഓ​ഡി​ഷ സ്വ​ദേ​ശി ബാ​പ്പു​ണ്ണി എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഫൈ​ബ​ര്‍ വ​ള്ളം ത​ല​ശേ​രി തീ​ര​ദേ​ശ പോ​ലീ​സ് ത​ലാ​യി ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​ച്ചു. ത​ലാ​യി ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ആ​റ് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ ഗോ​പാ​ല്‍​പേ​ട്ട ഹാ​ര്‍​ബ​റി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് വ​ള്ളം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ മ​റി​ഞ്ഞ വ​ള്ള​ത്തി​ലെ ക​യ​റി​ല്‍ പി​ടി​ച്ചു​നി​ന്ന​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.
അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ത​ല​ശേ​രി തീ​ര​ദേ​ശ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് റ​സ്ക്യു​ബോ​ട്ടി​ല്‍ ത​ലാ​യി ഹാ​ര്‍​ബ​റി​ലും പി​ന്നീ​ട് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി.

തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ എ. ​വി​നോ​ദ് കു​മാ​ര്‍, ‌ പി.​വി. പ്ര​മോ​ദ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​കെ. ഷി​നി​ല്‍, പി.​വി. ര​ജീ​ഷ്, കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍​മാ​രാ​യ സ​രോ​ഷ്, നി​ര​ഞ്ജ​ന്‍, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് എ​എ​സ്ഐ ക്ലീ​റ്റ​സ് റോ​ച്ച, സി​പി​ഒ ദി​ല്‍​ജി​ത്ത്, ഗാ​ര്‍​ഡു​മാ​രാ​യ ടി.​പി. സ​നി​ത്ത്, ദി​ജേ​ഷ്, ബോ​ട്ട് സ്രാ​ങ്ക് ത​ദ​യൂ​സ്, ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ഖരമാലിന്യ സംസ്‌കരണം പരിസ്ഥിതി സൗഹൃദമാക്കാൻ ലോകബാങ്ക്‌ പദ്ധതി

Aswathi Kottiyoor

പെരുമാറ്റച്ചട്ടം; ക​ണ്ടെത്തിയത്​ ആറായിരത്തിലേറെ നിയമലംഘനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox