26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍
kannur Thiruvanandapuram

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

കണ്ണൂർ : രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എ കെ ജി സെന്ററിനെക്കുറിച്ച്‌ നല്ല പരിചയമുള്ളവര്‍ക്കേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂ. ഇ പി ജയരാജന്‍ നടത്തിയ ഒരു നാടകമാണ് എ കെ ജി സെന്റര്‍ ആക്രമണം.

ഇ പി ജയരാജന് ഇഷ്ടംപോലെ ക്രിമിനലുകളുണ്ട്. അദ്ദേഹം അവരെവെച്ച്‌ നടത്തിയതാകാം ആക്രമം. രാഹുല്‍ ഗാന്ധിയുടെ വരവ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആക്രമണം. സി സി ടി വി ക്യാമറ ഉപയോഗിച്ച്‌ പോലീസ് പരിശോധിക്കട്ടെ.

ഒരു ക്രിമിനല്‍ സംഘത്തെ സി പി എം തിരുവനന്തപുരത്ത് വളര്‍ത്തുന്നുണ്ട്. അവരാകും ആക്രമണം നടത്തിയത്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ കെ സുധാകരനും കോണ്‍ഗ്രസിനും പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related posts

ക​ണ്ണൂ​രി​നെ ഇ​ല​ക്‌​ട്രോ​ണി​ക് കം​പോ​ണ​ന്‍റ് ഹ​ബ്ബാ​ക്കി മാ​റ്റും: വ്യ​വ​സാ​യ മ​ന്ത്രി

Aswathi Kottiyoor

ഇന്നും ഇന്ധനക്കൊളള ; പെട്രോൾ , ഡീസൽ വില വീണ്ടും കൂട്ടി.

Aswathi Kottiyoor

കത്തുന്ന പകലിൽ ഉരുകി തൊഴിലാളി ജീവിതം

Aswathi Kottiyoor
WordPress Image Lightbox