23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വൈദ്യുതി ഓംബുഡ്‌സ്മാൻ ഓഫീസ് പുതിയ മന്ദിരത്തിൽ
Kerala

വൈദ്യുതി ഓംബുഡ്‌സ്മാൻ ഓഫീസ് പുതിയ മന്ദിരത്തിൽ

സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാന്റെ കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എറണാകുളം ബി.റ്റി.എച്ചിനടുത്ത് കെ.എസ്.ഇ.ബിയിൽ നിന്നും വാടകയ്ക്ക് എടുത്ത കെട്ടിടത്തിലേയ്ക്കാണ് മാറിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വൈദ്യുതി ഉപഭോക്താക്കളുടെ തർക്കങ്ങൾക്ക് അപ്പീൽ സമർപ്പിക്കാവുന്ന ഓഫീസാണ് കേരള സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാന്റേത്. ഉപഭോക്താക്കളുടെ യാത്രാസൗകര്യം കണക്കാക്കിയാണ് പുതിയ സ്ഥലത്തേയ്ക്ക് ഓഫീസ് മാറ്റി സ്ഥാപിച്ചത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ഭദ്രതീപം കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ മെമ്പർ എ.ജെ. വിൽസൺ, സംസ്ഥാന വൈദ്യുതി ഓംബുഡ്‌സ്മാൻ എ.സി.കെ നായർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പച്ചത്തേങ്ങ സംഭരണം : സർക്കാർ ഇടപെടൽ ആശ്വാസം; വിപണി വില കിലോയ്ക്ക്‌ 31.50

Aswathi Kottiyoor

സ്കൂ​ളു​ക​ൾ പെ​ട്ടെ​ന്ന് മി​ക്സ​ഡാ​ക്കാ​ൻ സാ​ധി​ക്കി​ല്ല: മ​ന്ത്രി

Aswathi Kottiyoor

ആറളം ഫാം ഊരുകൂട്ടങ്ങളിൽനിന്ന്‌ 24 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox