24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ആറളം ഫാം ഊരുകൂട്ടങ്ങളിൽനിന്ന്‌ 24 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌
Kerala

ആറളം ഫാം ഊരുകൂട്ടങ്ങളിൽനിന്ന്‌ 24 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വിവിധ ഊരുകൂട്ടങ്ങളിലെ 24 കുടുംബങ്ങൾ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.
ബ്ലോക്ക്‌ പതിനൊന്ന്‌ ഊരുകൂട്ടത്തിലെ ബിജെപി പ്രവർത്തകരായ നന്ദിനി, വന്ദന, കെ മനീഷ്‌, സുനീഷ്‌, നിമിഷ, മണീന്ദ്രൻ, ഷൈമ, കോൺഗ്രസിലെ ചാന്ദ്‌നി, ബിനു, ഹരീഷ്‌, ബ്ലോക്ക്‌ ഏഴ്‌ ഊരുകൂട്ടത്തിലെ കോൺഗ്രസ്‌ പ്രവർത്തകരായ അഭിനന്ദ്‌, സുജിത പുലിക്കരി, കുഞ്ഞിരാമൻ പുതുശേരി, സതി കൃഷ്‌ണൻ, ബിജി ബിനു, സുമിത്ര സുരേഷ്‌, ബിന്ദു ഹരീന്ദ്രൻ, ബ്ലോക്ക്‌ പന്ത്രണ്ട്‌, പതിമൂന്ന്‌ ഊരുകൂട്ടങ്ങളിലെ സിപിഐക്കാരായിരുന്ന കെ സി രാജീവൻ, ജെ രമേശൻ, പ്രിയാ രമേശൻ, കോൺഗ്രസുകാരായിരുന്ന രാമൻ, രാജൻ, ഭരതൻ, രാഘവൻ, എൻ കെ മോളി(വയനാട്‌), പ്രിയാ രമേശൻ, രാധ, അനി, ബാലൻ പുലിക്കിരി, സജിത്‌ ബാലൻ എന്നിവരുൾപ്പെട്ട 24 കുടുംബങ്ങളാണ്‌ രാജിവച്ചത്‌.
രാജിവച്ചെത്തിയവരെ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ഹരീന്ദ്രൻ സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി പി കെ രാമചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ വി സക്കീർ ഹുസൈൻ, കെ കെ ജനാർദനൻ, എൻ ടി റോസമ്മ എന്നിവർ സംസാരിച്ചു.

Related posts

കശ്‌മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

𝓐𝓷𝓾 𝓴 𝓳

നിർഭയ ദിനത്തിൽ ‘പെൺപകൽ’ : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാകണമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേ​ഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

WordPress Image Lightbox