25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി; യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി
Kerala

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി; യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി

ശ​മ്പ​ള പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സ​മ​രം ചെ​യ്യു​ന്ന കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​നു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​സ​ന്ധി സാ​ഹ​ച​ര്യ​ത്തി​ലും ജീ​വ​ന​ക്കാ​ർ ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക​യാ​ണ്. ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് അ​ല്പ​മെ​ങ്കി​ലും ചി​ന്ത വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

യൂ​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കോ​ട​തി പി​ന്മാ​റു​ക​യാ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. സ​മ​രം നി​ർ​ത്തി​യി​ട്ട് കേ​സ് കേ​ൾ​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് എ​ല്ലാം പി​ൻ​വ​ലി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ സ​മ​രം നി​ർ​ത്താ​മെ​ന്ന് യൂ​ണി​യ​നു​ക​ൾ വ്യ​ക്ത​മാ​ക്കി.

നി​ര​വ​ധി ജീ​വ​ന​ക്കാ​ർ കോ​ട​തി​ക്ക് ക​ത്തെ​ഴു​തു​ന്നു​ണ്ട്. അ​വ​രെ​ക്കു​റി​ച്ച് കോ​ട​തി​ക്ക് വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് കേ​സ് ജൂ​ലൈ 11ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Related posts

വിവാഹപൂര്‍വ കൗണ്‍സലിങ് 
അനിവാര്യം : 
വനിതാ കമീഷന്‍

Aswathi Kottiyoor

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം: നിർണായക തീരുമാനവുമായി പിണറായി സർക്കാർ

Aswathi Kottiyoor

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം

Aswathi Kottiyoor
WordPress Image Lightbox