23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ബഫർസോൺ: എംപിമാർ പാർലമെന്റിൽ ഇടപെടണം: വനം മന്ത്രി
Kerala

ബഫർസോൺ: എംപിമാർ പാർലമെന്റിൽ ഇടപെടണം: വനം മന്ത്രി

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിരിൽനിന്ന്‌ ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിൽ സമ്മർദം ചെലുത്തണമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ.

ബഫർസോൺ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും. സുപ്രീംകോടതി ഉത്തരവിൽ റിവ്യൂ പെറ്റീഷൻ നൽകാനും എംപവേർഡ്‌ കമ്മിറ്റിയെ ബോധ്യപ്പെടുത്താനും അഡ്വക്കറ്റ്‌ ജനറലിന്‌ നിർദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്‌ കത്തയച്ചിട്ടുണ്ട്‌.

ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പരിശോധിച്ചശേഷം ജനവാസകേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സംസ്ഥാന റിമോട്ട്‌ സെൻസിങ്‌ ആൻഡ്‌ എൻവയോൺമെന്റി (കെഎസ്‌ആർഇസി)നെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ പഠന റിപ്പോർട്ട്‌ തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.

Related posts

സ്വര്‍ണ വില ഉയര്‍ന്നു*

Aswathi Kottiyoor

പണമിടപാടിനെച്ചൊല്ലി തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി; അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി പരിഗണനയില്‍ : മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox