കണ്ണൂര്‍: എ.കെ.ജി സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപാക്ഷ നേതാവ് വി.ഡി സതീശന്‍. പോലീസ് അന്വേഷിച്ച് ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് കുറ്റവാളി കോണ്‍ഗ്രസ് ആണെന്ന് പറയുന്നത് ശരിയല്ല. കോണ്‍ഗ്രസ് ആണെന്ന ആക്ഷേപം പോലും നേരത്തെ തയ്യാറാക്കി വച്ചതാണ്. കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന സമരത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേര്‍ക്കുള്ള ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
രാഹുല്‍ ഗാന്ധി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന സമയമാണ്. അതിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണമുണ്ടായെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.