24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം; ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Kerala

ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം; ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

ട്രെ​യി​നി​ൽ പ​തി​നാ​റു​കാ​രി​ക്കു​നേ​രേ അ​തി​ക്ര​മം ന​ട​ത്തു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ​യും സ​ഹ​യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന.

വ​ട​ക്ക​ൻ ജി​ല്ല​യി​ലെ ഒ​രു ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും. പ്ര​തി​യെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റും വൈ​കാ​തെ ഉ​ണ്ടാ​കും.

കേ​സി​ലെ പ്ര​തി​ക​ളു​ടെ തൃ​ശൂ​രി​ലെ വീ​ടു​ക​ളി​ൽ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്ന​തി​നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​ന്വേ​ഷ​ണം പ്രാ​യോ​ഗി​ക​മാ​യി​രു​ന്നി​ല്ല.

ഇ​വ​രു​ടെ ഫോ​ണ്‍ വി​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​ല​രെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​ർ അ​വ​സാ​ന​മാ​യി ഫോ​ണ്‍ വി​ളി​ച്ച​വ​രും ഇ​വ​രെ വി​ളി​ച്ച​വ​രു​മെ​ല്ലാം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഈ ​രീ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഒ​ന്നാം പ്ര​തി ക​സ്റ്റ​ഡി​യി​ൽ ആ​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ‌

എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ സീ​സ​ണ്‍ ടി​ക്ക​റ്റി​ലാ​യി​രു​ന്നു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​വ​ർ അ​ന്പ​തു വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. പോ​ക്സോ, ട്രെ​യി​നി​ൽ അ​ടി​പി​ടി എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​എ​റ​ണാ​കു​ളം ഗു​രു​വാ​യൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രെ​യി​ൻ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ അ​ഞ്ചം​ഗ​സം​ഘം പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം

Aswathi Kottiyoor

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

Aswathi Kottiyoor

കേരളത്തിലേക്ക് 17 സ്പെഷ്യല്‍ ട്രെയിന്‍ ; ജനുവരി രണ്ടു വരെ സർവീസ്

Aswathi Kottiyoor
WordPress Image Lightbox