25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യാത്രാ ഇളവില്ലാതെ മുതിർന്നവർ ;റെയിൽവേ കൊള്ളയടിച്ചത്‌ 1500 കോടി
Kerala

യാത്രാ ഇളവില്ലാതെ മുതിർന്നവർ ;റെയിൽവേ കൊള്ളയടിച്ചത്‌ 1500 കോടി

മുതിർന്ന പൗരന്മാർക്കുള്ള യാത്രാഇളവുകൾ റദ്ദാക്കിയതിലൂടെ രണ്ടുവർഷത്തിനിടെ റെയിൽവേ കൊള്ളയടിച്ചത്‌ 1500 കോടി രൂപ. കോവിഡ്‌ സാഹചര്യത്തിൽ യാത്രാ ഇളവുകൾ നിർത്തിയതിലൂടെ 2020 മാർച്ച്‌ 20 മുതൽ 2022 മാർച്ച്‌ 31 വരെ ഇത്രയും തുക അധികവരുമാനമായി സമാഹരിച്ചതായി റെയിൽവേ പുറത്തുവിട്ട വിവരാവകാശ രേഖ പറയുന്നു. കോവിഡ്‌ വ്യാപനഭീതി മാറിയിട്ടും ഇളവുകൾ പുനഃസ്ഥാപിക്കാതെയാണ്‌ ഈ കൊള്ള.

60 വയസ്സിന്‌ മുകളിലുള്ള 4.46 കോടി പുരുഷന്മാരും 58 വയസ്സ്‌ പിന്നിട്ട 2.84 കോടി സ്ത്രീകളും 8310 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 7.31 കോടി മുതിർന്ന പൗരന്മാർക്ക്‌ റെയിൽവേ ഇളവ് നൽകിയിട്ടില്ല. ഇവരുടെ ടിക്കറ്റിനത്തിലുള്ള വരുമാനം 3464 കോടിയാണ്. ഇളവുനൽകാതെ അധികമായി ലഭിച്ച 1500 കോടി ഉൾപ്പെടെയാണിതെന്ന്‌ റെയിൽവേ പറയുന്നു. റെയിൽവേ യാത്രാഇളവുകളുടെ 80 ശതമാനവും മുതിർന്ന പൗരന്മാരുടേതാണ്‌. 58 പിന്നിട്ട സ്‌ത്രീകൾക്ക്‌ 50 ശതമാനവും 60 പിന്നിട്ട പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും 40 ശതമാനവുമാണ്‌ ഇളവ്‌.

നിർത്തിവച്ച ട്രെയിനുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടും ഇളവുകൾ പുനഃസ്ഥാപിക്കുന്നതിൽ നടപടി സ്വീകരിച്ചിട്ടില്ല. മുതിർന്ന യാത്രക്കാർക്കുള്ള യാത്രാസൗജന്യം പഴയപടി തുടരില്ലെന്നാണ്‌ റെയിൽവേ മന്ത്രാലയം നൽകുന്ന സൂചന. സീസൺ ടിക്കറ്റ്‌, വികലാംഗർക്കും വിദ്യാർഥികൾക്കുമുള്ള ഇളവുകൾ എന്നിവ പുനഃസ്ഥാപിച്ചിട്ടുണ്ട്‌.

സേവനമല്ല; ലക്ഷ്യം കച്ചവടം
പേര്‌ കോവിഡ്‌ ആണെങ്കിലും 2020ൽ ഇളവുകൾ പിൻവലിച്ചതിന്‌ പിന്നിൽ സ്വകാര്യവൽക്കരണമാണ്‌ ലക്ഷ്യം. രണ്ടുപതിറ്റാണ്ടുമുമ്പേ യാത്രാഇളവുകൾ പിൻവലിക്കാൻ ശ്രമം തുടങ്ങിയിരുന്നു. റെയിൽവേ നിയോഗിച്ച ഒന്നിലധികം സമിതികൾ യാത്രാഇളവുകൾ പിൻവലിക്കാൻ ശുപാർശചെയ്‌തു. 2016 ജൂലൈയിൽ വയോജനങ്ങൾക്കുള്ള ഇളവ് താൽപ്പര്യമുള്ളവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തി. ഇത്‌ ഉദ്ദേശിച്ച ഫലം ചെയ്‌തില്ല. 4.41 കോടി മുതിർന്ന പൗരന്മാരിൽ 7.53 ലക്ഷം പേർ മാത്രമാണ്‌ യാത്രാഇളവ്‌ നിരാകരിച്ചതെന്ന്‌ 2019ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പറയുന്നു. യാത്രക്കാർക്കുള്ള 53 ഇനം ഇളവുകൾ പ്രതിവർഷം 2000 കോടിയുടെ ഭാരമുണ്ടാക്കുന്നുവെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്‌. സീസൺ ടിക്കറ്റ്‌ ഉൾപ്പെടെ പ്രതിവർഷം നാൽപ്പതിനായിരം കോടിയുടെ ഇളവുകൾ റെയിൽവേ നൽകുന്നുണ്ട്‌.

Related posts

ഡോ. വന്ദന ദാസ് കൊലക്കേസ്; ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു

Aswathi Kottiyoor

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

Aswathi Kottiyoor

പോഷകാഹാര കിറ്റ് വിതരണം ചെയ്തു.*

Aswathi Kottiyoor
WordPress Image Lightbox