24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • പേരാവൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഫ​ർസോ​ൺ അ​ടി​യ​ന്തരപ്ര​മേ​യം പ​രി​ഗ​ണി​ച്ചി​ല്ല
Iritty

പേരാവൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഫ​ർസോ​ൺ അ​ടി​യ​ന്തരപ്ര​മേ​യം പ​രി​ഗ​ണി​ച്ചി​ല്ല

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് അം​ഗം നേ​താ​വ് ബൈ​ജു വ​ർ​ഗീ​സ് ബ​ഫ​ർ സോ​ൺ പ്ര​ശ്ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച​യ്ക്ക് എ​ടു​ത്തി​ല്ലെന്നു പ​രാ​തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഗൗ​ര​വ​മാ​യ പ്ര​ശ്ന​മാ​യ വ​ന്യ​ജീ​വി​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രെ ബ​ഫ​ർ സോ​ൺ സീ​റോ പോ​യി​ന്‍റ് ആ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും 2019 ഒ​ക്ടോബ​ർ 23 ന് ​ചേ​ർ​ന്ന ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​പ്ര​കാ​രം ബ​ഫ​ർ സോ​ൺ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ നി​ശ്ച​യി​ച്ച മ​ന്ത്രിസ​ഭ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും ബ്ലോ​ക്ക് ഭ​ര​ണ സ​മി​തി ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ടി​യ​ന്തര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
എ​ന്നാ​ൽ നോ​ട്ടീ​സ് മു​ൻ​കൂ​ട്ടി ന​ൽ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത ഭ​ര​ണസ​മി​തി​യി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ത​ള്ളു​ക​യാ​യി​രു​ന്നു. ഈ ​വി​ഷ​യം സി​പിഎ​മ്മി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​താ​യ​തി​ൽ അ​വ​രു​ടെ ക​ർ​ഷ​ക​ദ്രോ​ഹ സ​മീ​പ​നം വ്യ​ക്ത​മാ​ണെ​ന്ന് ബൈ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts

മാക്കൂട്ടം – ചുരം പാതയിൽ കർശന പരിശോധന; മലയാളി വോട്ടർമാരെ കടത്തിവിട്ടത് തിരിച്ചറിയൽ കാർഡ് നോക്കി

Aswathi Kottiyoor

കൂട്ടുപുഴയിൽ പുഴക്കരയിൽ സൂക്ഷിച്ച 192 കുപ്പി കർണ്ണാടക മദ്യം പിടികൂടി ……..

പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു

Aswathi Kottiyoor
WordPress Image Lightbox