24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വി​വാ​ഹാഭാസം: ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ര​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

വി​വാ​ഹാഭാസം: ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ര​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ : വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ഹീ​ന​വും നി​ന്ദ്യ​വും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സ്വൈ​ര​ജീ​വി​ത​ത്തി​ന് പോ​റ​ലേ​ല്പ്പി​ക്കു​ന്ന​തു​മാ​യ ആഭാസങ്ങള്‌ക്കെതിരെ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് കേ​വ​ലം ത​മാ​ശ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കി ആ​വ​ർ​ത്തി
ക്കാ​നി​ട​യു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രേ​ണ്ട​താ​ണെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13 ന് ​തോ​ട്ട​ട​യി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ ജി​ഷ്ണു എ​ന്ന​യാ​ൾ ബോം​ബേ​റി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ക​മ്മീ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. സം​ഭ​വ​ത്തി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് 151/2022 ക്രൈം ​ന​മ്പ​റാ​യി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ട്ടു​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബോം​ബും ആ​യു​ധ​വും മ​റ്റും കൈ​വ​ശം വ​യ്ക്കാ​ൻ പ്ര​തി​ക​ൾ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. കേ​സി​ന് സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കാ​തി​രി
ക്കാ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ക​ല്യാ​ണ വീ​ടു​ക​ളി​ൽ ആ​ഭാ​സ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി. ​ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ഡോ.സജിത്ബാബു

Aswathi Kottiyoor

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ്; ഏപ്രിലിൽ ഖജനാവിലെത്തിയത് ₹1.87 ലക്ഷം കോടി

Aswathi Kottiyoor

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor
WordPress Image Lightbox