22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*
Kelakam

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*

*യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*
ഇരട്ടത്തോട് വച്ചു യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് സെക്രട്ടറിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു, കഴിഞ്ഞ ദിവസം രാത്രിയിൽ കേളകത്തു ഹോട്ടലിനു മുന്നിൽ വച്ചാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ, ബിജു മാതിരംപള്ളി, സിൽസ് മണ്ണൂർ, എന്നിവർ ചേർന്നണ് മർദിച്ചത്. യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വലത്തുകാരൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ, ജിജോ അറക്കൽ, നിവിൽ മനുവേൽ, ഷാനിദ് പുന്നാട്,രഞ്ജുഷ, റെയ്സൺ ജെയിംസ്, കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടകം, intuc നേതാക്കളായ ജയ്ഷ ഓളാട്ടുപുറം, ബിജു മുക്കടകാട്ട്, വിവിധ വാർഡ് മെമ്പർമാർ, അപ്പച്ചൻ പൊട്ടനാനി, ബാബു മാങ്കോട്ടിൽ, ജോണി അമക്കാട്ട്,. ബിജു ഒളാട്ടുപുറം, വിവിധ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ജില്ലാ,ബ്ലോക്ക്, മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി, മനപ്പൂർവ്വം അക്രമം സൃഷ്ടിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് കേരളത്തിലെ, വിവിധ സ്ഥലങ്ങളിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾ, എല്ലാ കാലത്തും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും, തിരിച്ചടിച്ചാൽ അത് താങ്ങാനുള്ള ശേഷി സിപിഎമ്മിന് ഇല്ലന്നും ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു, വിവിധ നേതാക്കൾ പ്രസംഗിച്ചു.

Related posts

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന പാചകവാതക ഇന്ധനവിലക്കെതിരെ

Aswathi Kottiyoor

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

Aswathi Kottiyoor

കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox