27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​രി​ൽ റ​വ​ന്യു ട​വ​ർ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
kannur

മ​ട്ട​ന്നൂ​രി​ൽ റ​വ​ന്യു ട​വ​ർ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ റ​വ​ന്യൂ ട​വ​റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. ആ​റുമാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​ന് 28 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഏ​ഴു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചു നി​ല​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ലാ​സ്റ്റ​റിം​ഗ് ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പെ​യി​ന്‍റിം​ഗും തുടങ്ങി.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് റ​വ​ന്യൂ​ട​വ​റി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ഹൗ​സിം​ഗ് ബോ​ർ​ഡാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഹി​ൽ​ട്രാ​ക്ക് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ലു​നി​ല​ക​ളി​ൽ ഓ​ഫീ​സ് സ​മു​ച്ച​യ​വും താ​ഴ​ത്തെനി​ല വാ​ഹ​ന പാ​ർ​ക്കിം​ഗി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. റ​വ​ന്യൂ​ട​വ​റി​നോ​ട് ചേ​ർ​ന്ന് കാ​ന്‍റീ​ൻ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ർ​ടാ​ങ്കി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.

മ​ട്ട​ന്നൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ​ല​തും റ​വ​ന്യൂ ട​വ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് മാ​റും. 2018 ജൂ​ണി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റ​വ​ന്യൂ ട​വ​റി​ന്‍റേ​യും സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടേ​യും ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. റ​വ​ന്യു​ട​വ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യാ​ണ് സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പ​ണി ന​ട​ക്കു​ന്ന​ത്.

കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട​സ​ങ്ങ​ൾ മൂ​ലം വൈ​കി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​യ​ത്. കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​ർ​ന്നു നി​ർ​മാ​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തി. വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor

നിയമസഭാ തെരഞ്ഞെടുപ്പ് : കേ​ന്ദ്ര​സേ​ന സജ്ജം

Aswathi Kottiyoor

നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Aswathi Kottiyoor
WordPress Image Lightbox