23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • ബ​ഫ​ർ സോ​ൺ വി​ധി: പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും ബ​ദ​ൽ റോ​ഡും ആ​ശ​ങ്ക​യി​ൽ
kannur

ബ​ഫ​ർ സോ​ൺ വി​ധി: പാ​ൽ​ച്ചു​രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും ബ​ദ​ൽ റോ​ഡും ആ​ശ​ങ്ക​യി​ൽ

കൊ​ട്ടി​യൂ​ർ: മ​ല​യോ​ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന കൊ​ട്ടി​യൂ​ർ-​പാ​ൽ​ച്ചു​രം – ബോ​യ്സ് ടൗ​ൺ റോ​ഡി​ന്‍റെ വി​ക​സ​ന​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മി​ക്കാ​ൻ അം​ഗീ​കാ​ര​മാ​യ അ​മ്പാ​യ​ത്തോ​ട്-​ത​ല​പ്പു​ഴ 44-ാം മൈ​ൽ റോ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും സു​പ്രീം കോ​ട​തി​യു​ടെ വി​ധി മൂ​ലം ആ​ശ​ങ്ക​യി​ലാ​യി.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ഈ ​റോ​ഡി​ന്‍റെ 1.25 കി​ലോ​മീ​റ്റ​ർ ദൂ​രം നി​ർ​മി​ക്കേ​ണ്ട​ത് വ​ന​ത്തി​ലൂ​ടെ​യാ​ണ്. ഇ​ത് കൊ​ട്ടി​യൂ​ർ റി​സ​ർ​വ് വ​ന​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും നി​ല​വി​ലെ കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ ദൂ​ര​പ​രി​ധി​യി​ൽ​പ്പെ​ടും.

ചു​ര​ര​ഹി​ത​മാ​യ ഈ ​പാ​ത ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് ച​ര​ക്ക് ഇ​ട​നാ​ഴി ഉ​ത്ത​ര​മ​ല​ബാ​റി​ലേ​ക്ക് ആ​യാ​സ​ര​ഹി​ത​മാ​യി നീ​ട്ടാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന പാ​ത​യാ​യി​രു​ന്നു ഇ​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കാ​ർ​ഗോ സ​ർ​വീ​സി​നും ഏ​റെ ഗു​ണ​പ്ര​ദ​മാ​ണി​ത്.

പാ​ൽ​ച്ചു​രം റോ​ഡി​ന് 100 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ആ​ശ്ര​മം ജം​ഗ്ഷ​ൻ മു​ത​ൽ ചെ​കു​ത്താ​ൻ തോ​ട് വ​രെ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച് അ​ള​ന്നു​ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സു​പ്രീം കോ​ട​തി വി​ധി വ​ന്ന​ത്. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ആ​കാ​ശ ദൂ​ര​പ​രി​ധി ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​ണ് ഈ ​പ്ര​ദേ​ശം. വി​ധി​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന പു​തി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള വി​ല​ക്ക് ഈ ​പ​ദ്ധ​തി​ക്കും ബാ​ധ​ക​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​പോ​ലും ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നി​രി​ക്കെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഈ ​റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​നാ​കു​മോ​യെ​ന്നു​പോ​ലും ആ​ശ​ങ്ക​യു​ണ്ട്.

Related posts

ഒമൈക്രോൺ: അതീവ ജാഗ്രതയിൽ കണ്ണൂർ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 125 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി……….

Aswathi Kottiyoor

കണ്ണൂർ സർവകലാശാല സംരക്ഷണ കൂട്ടായ്‌മ നാളെ.

Aswathi Kottiyoor
WordPress Image Lightbox