25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാ​തി​ല്‍​പ്പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​നം എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും
Kerala

വാ​തി​ല്‍​പ്പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​നം എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും

പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും ഗു​​​രു​​​ത​​​ര​​​രോ​​​ഗ ബാ​​​ധി​​​ത​​​ര്‍​ക്കും കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ വാ​​​തി​​​ല്‍​പ്പ​​​ടി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു.

പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 50 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ര്‍​ഡ് ത​​​ല​​​ത്തി​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ലും ജ​​​ന​​​കീ​​​യ ക​​​മ്മി​​​റ്റി​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ വ​​​ന്നു​​​ക​​​ഴി​​​ഞ്ഞു.​ വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​ര്‍​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

പ്രാ​​​യാ​​​ധി​​​ക്യം, ഗു​​​രു​​​ത​​​ര രോ​​​ഗം, അ​​​തി​​​ദാ​​​രി​​​ദ്ര്യം തു​​​ട​​​ങ്ങി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ അ​​​വ​​​ശ​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​റി​​​വി​​​ല്ലാ​​​യ്മ​​​യും മ​​​റ്റു നി​​​സ​​​ഹാ​​​യ​​​ത​​​ക​​​ളും കാ​​​ര​​​ണം സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​ണു പ​​​ദ്ധ​​​തി.​​​

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ​​​യും സാ​​​മൂ​​​ഹ്യ​​സ​​​ന്ന​​​ദ്ധ സേ​​​നാ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. മ​​​സ്റ്റ​​​റിം​​​ഗ്, ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ല്‍​നി​​​ന്നു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ, ജീ​​​വ​​​ന്‍ ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ല​​​ഭി​​​ക്കു​​​ക.

അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. കു​​​ടും​​​ബ​​​ശ്രീ അ​​​യ​​​ല്‍​ക്കൂ​​​ട്ട ആ​​​രോ​​​ഗ്യ വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​ര്‍‌, എ​​​ഡി​​​എ​​​സ് വോ​​​ള​​​ണ്ടി​​​യ​​​ര്‍​മാ​​​ര്‍‌, അ​​​ങ്ക​​​ണ​​​വാ​​​ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ , ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍, വാ​​​യ​​​ന​​​ശാ​​​ല, പാ​​​ലി​​​യേ​​​റ്റീ​​​വ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്‍​മാ​​​രു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രും ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​ണ്ടാ​​​കും.

Related posts

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി

Aswathi Kottiyoor

റവന്യു മേഖലാ തല യോഗങ്ങൾ ഇന്നു (ഡിസം. 20) മുതൽ

Aswathi Kottiyoor
WordPress Image Lightbox