24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കരുതലായ് കാരുണ്യ സ്പർശം പദ്ധതിക്ക് ഇരിട്ടി എം ജി കോളേജിൽ തുടക്കമായി
Kerala

കരുതലായ് കാരുണ്യ സ്പർശം പദ്ധതിക്ക് ഇരിട്ടി എം ജി കോളേജിൽ തുടക്കമായി

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 31 ബറ്റാലിയൻ എൻ സി സി ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി കരുതലായ് കാരുണ്യ സ്പർശം എന്ന പദ്ധതിക്ക്കൂടി തുടക്കമായി. സമൂഹത്തിലെ പാവപ്പെട്ട വൃക്കരോഗികൾക്ക് ചികിത്സ ധനസഹായം നൽകുക എന്ന വലിയ ലക്ഷ്യമാണ് ഇതിലൂടെ മുന്നിൽ കാണുന്നത്. എല്ലാ ആഴ്ചയും കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ലഭ്യമാകുന്ന തുക അർഹിക്കുന്നവരിൽ എത്തിക്കുക എന്ന ദൗത്യമാണ് എൻ സി സി നിർവഹിക്കുക. സഹകരണം നല്ല രീതിയിൽ ലഭിക്കുകയാണെങ്കിൽ ഒരു തുടർപ്രവർത്തനമായി ഇത് എൻ സി സി മുന്നോട്ട് കൊണ്ടുപോൽകും.
പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവ്വഹിച്ചു. കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗം ഡോ. പ്രമോദ് വെള്ളച്ചാൽ, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ജിതേഷ് കൊതേരി, പി.കെ. സതീശൻ, എൻ സി സി കേഡറ്റുമാരായ പി.കെ. ശ്രേയ, ടി.പി. അഭിനന്ദ്, ആർ. അഭിഷേക്, കെ. നിരഞ്ജന എന്നിവർ സംസാരിച്ചു.

Related posts

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ

Aswathi Kottiyoor

മി​ൽ​മ മൊ​ബൈ​ൽ വെ​റ്റ​റി​ന​റി വൈ​ദ്യ​സ​ഹാ​യം വ്യാ​പി​പ്പി​ക്കും: കെ.​എ​സ്. മ​ണി

Aswathi Kottiyoor

വൻകിട ജലവൈദ്യുത പദ്ധതികൾ ; സംയുക്ത സാധ്യത തേടി കേരളം; ടിഎച്ച്‌ഡിസിയുമായി ചർച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox