25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല: മന്ത്രി വി. ശിവൻകുട്ടി
Kerala

പഠനസമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല: മന്ത്രി വി. ശിവൻകുട്ടി

പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വായന ഒരു പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു. തളിര് സ്‌കോളർഷിപ്പ് 2021-2022 ജൂനിയർ വിഭാഗത്തിൽ ആദിൽ ടി (കണ്ണൂർ മുഴുപ്പിലങ്ങാട് സൗത്ത് യു.പി സ്‌കൂൾ-ആറാം ക്ലാസ്), ഹൃദി പി നാരായണൻ (ആലപ്പു പുന്നപ്ര ഗവ. യു.പി.എസ്- ഏഴാം ക്ലാസ്), മാർത്ത മേരി ചാക്കോ (തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്‌കൂൾ- അഞ്ചാം ക്ലാസ്)യും സീനിയർ വിഭാഗത്തിൽ സിദ്ധാർത്ഥ് കൃഷ്ണ കെ (പാലക്കാട് ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ – പത്താം ക്ലാസ്), അപർണ്ണ പി.കെ (കണ്ണൂർ പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ-ഒൻപതാം ക്ലാസ്), അമൽ എ.എം (ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ- പത്താം ക്ലാസ്) എന്നിവർ സ്‌കോളർഷിപ്പുകൾ നേടി.

10,000, 5,000, 3,000 രൂപ വീതമാണ് ആദ്യ മൂന്ന് റാങ്കുകാർക്കുള്ള സംസ്ഥാനതല സ്‌കോളർഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 2500ഓളം പേർക്കു ജില്ലാതല സ്‌കോളർഷിപ്പുകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. കനറാ ബാങ്കിന്റെ സഹായത്തോടെയാണു തളിര് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർഷിപ്പ് 2022-2023ന്റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ, ഡി.ഇ.ഒ ആർ.എസ്. സുരേഷ്ബാബു, സ്‌കൂൾ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എ. വിൻസെന്റ്, അഡീഷണൽ എച്ച്.എം വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ.ആർ. ഫാമില തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഇന്നു മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

Aswathi Kottiyoor

പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ് പരിപാടി ഈ വർഷംതന്നെ: മുഖ്യമന്ത്രി

Aswathi Kottiyoor

തിമിംഗല ചര്‍ദ്ദില്‍ പിടികൂടിയ സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox