• Home
  • Peravoor
  • മണത്തണ: വിമുക്തി 2022 ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച്
Peravoor Uncategorized

മണത്തണ: വിമുക്തി 2022 ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച്

മണത്തണ: വിമുക്തി 2022 ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് പേരാവൂര്‍ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ മണത്തണ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും, ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി കെ.വി അധ്യക്ഷത വഹിച്ചു. ഡോ. മനോജ് കുമാര്‍ ആരോഗ്യ പരിശോധന ക്യാമ്പിന് നേതൃത്വം നല്‍കി. പേരാവൂര്‍ റേഞ്ച് പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) ബാബുമോന്‍ ഫ്രാന്‍സിസ് ബോധവല്‍ക്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം ബേബി സോജ, ഷജോദ് പി , സ്റ്റാഫ് സെക്രട്ടറി സജ്ന, ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ജോസുകുട്ടി പി.ജെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍ ദിവ്യ പി ബേബി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഷീജ കാവലന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സന്ദീപ് ജി എന്നിവര്‍ സംബന്ധിച്ചു.

Related posts

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച പ്രതിഷേധം: ലോക്സഭയില്‍ വീണ്ടും നടപടി, 50 എംപിമാരെ കൂടി സസ്പെന്റ് ചെയ്ത് സ്പീക്കര്‍

Aswathi Kottiyoor

പൊള്ളുന്ന ചൂടിൽ നൃത്ത പരിപാടി, ബോധരഹിതരായി കുട്ടികൾ; പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധം

2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോ​ഗിച്ച മുണ്ട് കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox