ഇരിട്ടി: കുന്ദംകുളത്ത് നടന്ന വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ വച്ച് എടൂര്‍ ക്ലബ് മുന്‍ പ്രസിഡന്റ് മൈക്കിള്‍ കെ.മൈക്കിള്‍ ഇന്ത്യാ ഏരിയ വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് കേന്ദ്രീകരിച്ചുള്ള ഡിസ്ട്രിക്ട് ഏഴിന്റെ ഗവര്‍ണറായും 2020-21 ല്‍ വെസ്റ്റ് ഇന്ത്യാ റീജിയന്റെ സോണ്‍ രണ്ടിന്റെ ലെഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കായിക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മൈക്കിള്‍ കെ.മൈക്കിള്‍ 1980 ല്‍ അത്ലറ്റിക്സില്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതോടൊപ്പം ബാസ്‌ക്കറ്റ് ബോളില്‍ യൂണിവേഴ്സിറ്റി ക്യാപ്റ്റന്‍, ദേശീയ താരം എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ട്രെയ്നര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍, ലോകോത്തര സംഘാടകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ വെസ്റ്റ് ഇന്ത്യ റീജിയനുവേണ്ടി ഒട്ടനവധി ക്ലബ്ബുകള്‍ സ്ഥാപിക്കുകയും, ഗള്‍ഫില്‍ ഒരു ഡിസ്ട്രിക്റ്റ് എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന് മുന്‍നിരയില്‍ നിന്ന് നയിക്കുകയും, ഡിസ്ട്രിക്റ്റ് ഏഴിന്റെ പ്രഥമ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ആവുകയും ചെയ്തു. മികവുറ്റ പ്രവര്‍ത്തനത്തിന് ബെസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, ഏരിയാ ഔട്ട് സ്റ്റാന്റിംഗ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.