24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവസൈനികൻ അറസ്റ്റിൽ –
Iritty

ഇരിട്ടിയിൽ അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവസൈനികൻ അറസ്റ്റിൽ –

ഇരിട്ടി:സ്ത്രീയുടെ കഴുത്തിൽ നിന്ന്സ്വർണമാല പൊട്ടിച്ചസംഭവത്തിൽ സൈനീകനെ ഇരിട്ടി പോലീ അറസ്റ്റ് ചെയ്തു.വള്ളിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും റിട്ട.കായികാധ്യാപികയുമായ ഫിലോമിനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽസെബാസ്റ്റ്യൻ ഷാജിനെ(27)ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചക്ക്ഫിലോമിന ടീച്ചറിന്റെ വീടിന് സമീപംറോഡൽ കാർ നിറുത്തി ഷാജി ഒരു മേൽവിലാസം അന്വേഷിക്കുകയും ടീച്ചർ വളരെ അടുത്ത് സംസാരിക്കുകയും ചെയ്തു. ഇതിനിടയിzൽ കഴുത്തിൽ കിടക്കുന്ന സ്വർണമാല കൈകൊണ്ട്പിടിച്ച് പറിച്ചു. ആരോഗ്യവതിയായ ടീച്ചറുമായുള്ള പിടിവലിക്കിടയിൽ അഞ്ച് പവന്റെ മാല പൂർണമായും ടീച്ചറുടെ കൈവശമായി.ഒരു പവനുള്ള സ്വർണകുരിശ് പ്രതിയുടെ കൈവശവുമായി.

ടീച്ചർ ബഹളം വെച്ചപ്പോഴേക്കും പ്രതി വള്ളിത്തോട് ഭാഗത്തേക്ക് കാർ ഓടിച്ച് പോയി. സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും പയ്യാവൂർ, ശ്രീകണ്ഠാപുരം പോലീസിന് ഇത്തരത്തിൽ ഒരു കാർ ആ ഭാഗത്തേക്ക് വരുന്നതായി വിവരം നൽകുകയും ചെയ്തു. കാർ തടഞ്ഞ ശ്രീകണ്ഠാപുരം പോലീസ് പ്രതിയെ ഇരിട്ടി പോലീസിന് കൈമാറി.

കാർഗിലിൽ ജോലിചെയ്ത് വരുന്ന പ്രതി 40 ദിവസത്തെലീവിലെത്തി മാടത്തിലെലോഡ്ജിൽ ഒരു യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പയ്യാവൂരിൽ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടിൽ കയറി ഇത്തരത്തിൽ മാല പൊട്ടിയ കേസിലെ പ്രതിയും താനാണെന്ന്പ്രതി പോലീസിനോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരിട്ടി പയഞ്ചേരിമുക്ക്സ്വദേശിയുടെ കാർ വാടകക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്. പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നൽകിയില്ലന്ന് മാത്രമല്ല ആഴ്ചകൾ കഴിഞ്ഞിട്ടും കാർ തിരിച്ച് നൽകിയിരുന്നുമില്ല.സിഐക്ക് പുറമെ എസ്‌ഐ സുനിൽകുമാർ, ബിനീഷ് ,ഷിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

തോട് ശുചീകരിച്ചു……….

Aswathi Kottiyoor

എസ്എൻഡിപി ഇരിട്ടി യൂണിയൻ ദിദിന പഠന ക്യാമ്പിന് തുടക്കമായി

Aswathi Kottiyoor

കൂട്ടുപുഴ പാലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി‌

Aswathi Kottiyoor
WordPress Image Lightbox