27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു
Kerala

കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു

കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. നഗരസഭ കേന്ദ്രീകരിച്ച് നിരവധി ആരോഗ്യസംരക്ഷണ- മാലിന്യസംസ്‌കരണ പരിപാടികളും ദുരന്തനിവാരണ- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. ഈ ചുമതലകൾ നിർവഹിക്കാനാവശ്യമായ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടെന്ന നഗരസഭകളുടെയും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ ,കേരളയുടെ ആവശ്യത്തെതുടർന്ന് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പുതിയ തസ്തികകൾക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തികയും മുക്കം നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെയും 2 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും വടകരയിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെയും നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ഫറോക്കിൽ 4 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും കൊയിലാണ്ടി നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും തസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നത്.

Related posts

പേടിക്കണം, ഒമിക്രോണ്‍ തീര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor

അ​നാ​വ​ശ്യ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യാ​ൽ ന​ട​പ​ടി

Aswathi Kottiyoor

*സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌.*

Aswathi Kottiyoor
WordPress Image Lightbox