27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​ടു​ക്കി​ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് പരി​സ്ഥി​തി​ അ​നു​മ​തി
Kerala

ഇ​ടു​ക്കി​ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് പരി​സ്ഥി​തി​ അ​നു​മ​തി

ഇ​​​ടു​​​ക്കി ഡാ​​​മി​​​ലെ വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ച് 800 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി അ​​​ധി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഒ​​​ന്നാംഘ​​​ട്ട പരി​​​സ്ഥി​​​തി​​​ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ച്ച് പീ​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ അ​​​ധി​​​ക​​​മാ​​​യി വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി.

പ​​​ദ്ധ​​​തി​​​ക്കാ​​​യി 200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ നാ​​​ല് ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി 25,900 ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി വ​​​ർ​​​ധി​​​ക്കും. 2,700 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന മു​​​ത​​​ൽ​​​മു​​​ട​​​ക്ക്.

ഇ​​​ടു​​​ക്കി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യാ​​​യി മാ​​​റും.

ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള തു​​​ര​​​ങ്കം, പ​​​വ​​​ർ​​​ഹൗ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ഭൂ​​​ഗ​​​ർ​​​ഭ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​ലൂ​​​ടെ പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​തം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​ച്ച് നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തും.

ഇ​​​ടു​​​ക്കി ജ​​​ലാ​​​ശ​​​യ​​​ത്തി​​​ന് 2,000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള ജ​​​ല​​​സം​​​ഭ​​​ര​​​ണ ശേ​​​ഷി ഉ​​​ണ്ട്. 780 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ലെ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ പീ​​​ക്ക് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ലെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ണ​​​മാ​​​യി നി​​​റ​​​വേ​​​റ്റാ​​​നാ​​​കും.

ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പരി​​​സ്ഥി​​​തി​​​ ആ​​​ഘാ​​​ത പ​​​ഠ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ര​​​ണ്ടാം ഘ​​​ട്ട പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. 2023 ൽ ​​​ആ​​​രം​​​ഭി​​​ച്ച് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

Related posts

കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായിക മേള തുടങ്ങി

Aswathi Kottiyoor

കാമ്പയിൻ-12: ഒറ്റ ദിവസം സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം വീടുകൾ

Aswathi Kottiyoor

നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്.

Aswathi Kottiyoor
WordPress Image Lightbox