25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഗ്‌നിപഥ്‌: ആദ്യ റിക്രൂട്ട്‌മെൻറ്‌ വിജ്ഞാപനം പുറത്തിറങ്ങി
Kerala

അഗ്‌നിപഥ്‌: ആദ്യ റിക്രൂട്ട്‌മെൻറ്‌ വിജ്ഞാപനം പുറത്തിറങ്ങി

സൈന്യത്തെ കരാർവത്‌ക്കരിക്കുന്നതിലേക്ക്‌ നയിക്കുന്ന വിവാദ അഗ്നിപഥ്‌ പദ്ധതിക്കുള്ള ആദ്യ റിക്രൂട്ട്മെന്റിനായി സൈന്യം വിജ്ഞാപനം പുറത്തിറക്കി. കര,വ്യോമ,നാവിക സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

പരിശീലനക്കാലളവായ നാലു വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന 75 ശതമാനം പേർ എന്തുചെയ്യുമെന്ന ചോദ്യവുമുയർത്തി ഉദ്യോഗാർഥികൾ പ്രതിഷേധം തുടർന്നതിനിടെയാണ്‌ വിജ്ഞാപനം ഇറങ്ങിയത്‌.

Related posts

തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു ; 2023ലെ പൂരം ഏപ്രിൽ 30ന്

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും.

Aswathi Kottiyoor

കുടിച്ചത് സർക്കാർ, പിഴ ജനത്തിന്; 15 വർഷമായി കുടിശിക അടയ്ക്കാത്ത സർക്കാർ സ്ഥാപനങ്ങളും

Aswathi Kottiyoor
WordPress Image Lightbox