30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സ്‌കൂളുകളും ഓഫിസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക
Kerala

സ്‌കൂളുകളും ഓഫിസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക

ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും അടുത്തയാഴ്ച അടച്ചിടാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍.ക്ലാസുകള്‍ ഓണ്‍ലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
‘ഇന്ധന വിതരണത്തിലെ കടുത്ത പ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാ സംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതല്‍ ഓഫിസുകളില്‍ അത്യാവശ്യം ജീവനക്കാര്‍മാത്രം ഹാജരായാല്‍ മതി’ -പൊതുഭരണ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ പതിവുപോലെ ജോലിക്കെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊളംബോ നഗരപരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്‌കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ- സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കർശനമാക്കുന്നു; ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയും

Aswathi Kottiyoor

കലാകായിക വിദ്യാഭ്യാസം, യോഗ ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ഉടൻ സംപ്രേഷണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox