25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും വ്യാപരിമിത്ര ഉദ്‌ഘാടനവും 19 ന്
Kerala

വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും വ്യാപരിമിത്ര ഉദ്‌ഘാടനവും 19 ന്

ഇരിട്ടി: കേരളാ വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കൺവെൻഷനും, വ്യാപരിമിത്ര ഉദ്‌ഘാടനവും, ആദ്യകാല വ്യാപാരികളെ ആദരിക്കലും, അനുമോദന സദസ്സും, ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ഇരിട്ടി ഫാൽക്കൺപ്ളാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഇരിട്ടി ഏരിയാ പ്രസിഡന്റ് പ്രഭാകരൻ എടക്കാനം അദ്ധ്യക്ഷത വഹിക്കും. വ്യാപരിമിത്ര ക്ഷേമനിധി ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിക്കും. സമിതി ജില്ലാ സിക്രട്ടറി പി.എം. സുഗുണൻ പദ്ധതി വിശദീകരിക്കും. ആദ്യകാല വ്യാപാരികളെആദരിക്കലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കലും വേദിയിൽ നടക്കുമെന്ന് സമിതി ഏരിയാ സിക്രട്ടറി ഒ .വിജേഷ്, പ്രസിഡന്റ് പ്രഭാകരൻ എടക്കാനം, ട്രഷറർ അയൂബ് പൊയിലൻ, ഭാരവാഹികളായ യു.എ. വിശ്വനാഥൻ, ടി.എം. ഫക്രുദ്ദീൻ, പി. രഞ്ജിത്ത്, കെ. അനീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ

Aswathi Kottiyoor

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor

ദ്രൗപതീ മുർമുവിന് അഭിവാദ്യങ്ങൾ നേർന്ന് കൊട്ടിയൂരിലെ ഗോത്ര ഗ്രാമത്തിലെ വിജയാഘോഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox