22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി
Kerala

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ റവന്യു മിത്രം മാതൃകയിൽ പ്രവാസി മിത്രം സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ലോകകേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണറേറ്റിലും ജില്ലാ കളക്ടറേറ്റുകളിലും പ്രത്യേക സെൽ രൂപീകരിച്ച് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് പണം അടയ്ക്കാൻ ഓപ്ഷണൽ ഗേറ്റ്വേ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു വീട് ദത്തെടുക്കൽ പദ്ധതിയിൽ കൈകോർക്കാൻ മന്ത്രി പ്രവാസികളോട് അഭ്യർത്ഥിച്ചു.

Related posts

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

Aswathi Kottiyoor

മുല്ലപ്പെരിയാറിൽനിന്ന് തമിഴ്‌നാട് 
കൂടുതൽ വെള്ളം എടുത്തുതുടങ്ങി

Aswathi Kottiyoor

പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന്

Aswathi Kottiyoor
WordPress Image Lightbox