കേരളത്തിലെ കൊവിഡ് ബാധ വീണ്ടും ഗുരുതരമാകുമെന്ന് വിലയിരുത്തല്‍. പുതിയ കൊവിഡ് വകഭേദമില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ ഒമിക്രോണ്‍ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ വെല്ലുവിളിയായി 16 ദിവസത്തിനിടെ 150 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്.
അതിവേഗത്തിലാണ് വര്‍ധനവ് സംഭവിക്കുന്നതെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഈ മാസമാദ്യം 1300ലെത്തിയ കോവിഡ് കേസുകള്‍ രണ്ടാഴ്ച്ചക്കുള്ളിലാണ് 3500നടുത്തെത്തിയത്. 0.01ല്‍ നിന്ന് 0.05ലും ടിപിആര്‍ 3ല്‍ നിന്ന് 16ന് മുകളിലുമെത്തി. ഈ സ്ഥിതി തുടര്‍ന്നേക്കും.
ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നലെ മുതല്‍ ആറ് ദിവസത്തേക്ക് പ്രത്യേക കരുതല്‍ ഡോസ് വാക്‌സീന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതല്‍ ഡോസ് വാക്‌സീന്‍ എടുപ്പിക്കുകയാണ് ലക്ഷ്യം.