വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് തുടക്കമായി. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപ്പശാലയോടെയാണ് പരിഷ്ക്കരണ നടപടിയിലേക്ക് കടന്നത്.
2005 ലെ ദേശീയ പാഠ്യപദ്ധതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലാണ് തയാറാക്കിയത്. അതിനുശേഷം സമഗ്രമായ പരിഷ്കാരണത്തിനു തുടക്കമിടുന്നത ഇപ്പോഴാണ്. സ്റ്റിയറിംഗ് കമ്മിറ്റി, കോർ കമ്മിറ്റി എന്നിങ്ങനെ വിവിധ സമിതികൾ ചേർന്നാണ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം, മൂല്യനിർണയം എന്നിവ ഉൾക്കൊള്ളുന്ന സാമൂഹികരേഖയാണ് പാഠ്യപദ്ധതി.