പനിയെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശ്രമം തുടരുന്നു. ഏതാനും ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ച സാഹചര്യത്തിൽ ശനിയാഴ്ചയും അദ്ദേഹം ലോക കേരള സഭയ്ക്ക് എത്താൻ സാധ്യതയില്ല.
പനി, ശബ്ദ തടസം എന്നിവ മൂലം ഇന്നും ലോക കേരളസഭയിൽ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ആരോഗ്യം മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ ഇനി മുഖ്യമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കുകയുള്ളു.