24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യത ഉപയോഗപ്പെടുത്തണം
Kerala

കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യത ഉപയോഗപ്പെടുത്തണം

കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് കാനഡയിലുള്ള പ്രവാസി മലയാളി അഭിപ്രായപ്പെട്ടു. വയോജനങ്ങൾക്ക് കരുതലും ഒപ്പം നിരവധി പേർക്ക് തൊഴിലവസരവും ഉറപ്പാക്കാവുന്ന മേഖലയാണിത്. നവകേരള നിർമാണത്തിന് സഹായകമാകുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന മേഖലാ സമ്മേളനത്തിലാണ് ഈ ആശയം ഉയർന്നുവന്നത്.
100 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നവരെ മീറ്റ് ദ ഇൻവെസ്റ്റർ പദ്ധതി വഴി വകുപ്പ് മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് പരിഗണിക്കും. ഐ ബി എം കൊച്ചിയിൽ സംരംഭം ആരംഭിച്ചത് നേട്ടമാണ്. കൊച്ചി ബാംഗ്ളൂർ ഇടനാഴിയുടെ ഭാഗമായി രണ്ടാമത്തെ ഗിഫ്റ്റ് സിറ്റി കൊച്ചിയിൽ ഉടൻ വരുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. സുസ്ഥിര വികസനത്തെ സാധ്യമാക്കുന്ന ഈ ആശയത്തിലാണ് ലോക രാജ്യങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളവും ഈ മേഖലയിലെ പുത്തൻ സാധ്യതകളിലേക്ക് വരേണ്ടതുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിലവിലുള്ള വ്യവസായങ്ങൾ മിക്കതും. എന്നാൽ സിങ്കപ്പൂർ, മലേഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.
ഗതാഗത മന്ത്രി ആന്റണി രാജു, പി പി ചിത്തരഞ്ജൻ എം എൽ എ, എളമരംകരീം എം പി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ജൂൺ 5 ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്

Aswathi Kottiyoor

10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

Aswathi Kottiyoor

ശക്തി ചോർന്ന്‌ ഇന്ത്യൻ പാസ്‌പോർട്ട്‌: പത്തുവര്‍ഷത്തിനിടയില്‍ റാങ്കിങ് ഇടിഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox