24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോവിഡ്: ക​രു​ത​ൽ ഡോ​സി​ന് ആ​റു ദി​വ​സം പ്ര​ത്യേ​ക യ​ജ്ഞം
Kerala

കോവിഡ്: ക​രു​ത​ൽ ഡോ​സി​ന് ആ​റു ദി​വ​സം പ്ര​ത്യേ​ക യ​ജ്ഞം

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ആ​​​റ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് വാ​​ക്സി​​ന് പ്ര​​​ത്യേ​​​ക യ​​​ജ്ഞം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

വ്യാ​​​ഴം, വെ​​​ള്ളി, തി​​​ങ്ക​​​ൾ, ചൊ​​​വ്വ, വ്യാ​​​ഴം, വെ​​​ള്ളി എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്രി​​​ക്കോ​​​ഷ​​​ൻ ഡോ​​​സി​​​നു​​​ള്ള യ​​​ജ്ഞം. ഒ​​​രു ജി​​​ല്ല​​​യി​​​ലും വാ​​​ക്സി​​​ന് ക്ഷാ​​​മ​​​മി​​​ല്ല. 60 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ രോ​​​ഗി​​​ക​​​ൾ, കി​​​ട​​​പ്പ് രോ​​​ഗി​​​ക​​​ൾ, വ​​​യോ​​​ജ​​​ന മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പ്രി​​​ക്കോ​​​ഷ​​​ൻ ഡോ​​​സ് വീ​​​ട്ടി​​​ലെ​​​ത്തി ന​​​ൽ​​​കു​​​ന്ന​​​തി​​​നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ക്ര​​​മേ​​​ണ കൂ​​​ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രും കൃ​​​ത്യ​​​മാ​​​യി മാ​​​സ്‌​​​ക് ധ​​​രി​​​ക്ക​​​ണം. ആ​​​ഴ്ച​​​യി​​​ലെ സ്ഥി​​​തി​​​വി​​​വ​​​ര ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് കേ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളും പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്ത​​​ണം. ഫീ​​​ൽ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഒ​​​മി​​​ക്രോ​​​ണി​​​ന്‍റെ വ​​​ക​​​ഭേ​​​ദ​​​മാ​​​ണ് കാ​​​ണു​​​ന്ന​​​ത്. ഒ​​​മി​​​ക്രോ​​​ൺ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന് രോ​​​ഗ തീ​​​വ്ര​​​ത കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും പെട്ടെന്നു പ​​​ക​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കോ​​​വി​​​ഡ് ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും കോ​​​വി​​​ഡ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. പ്രാ​​​യ​​​മാ​​​യ​​​വ​​​രും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​രും പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​താ​​​ണ്. ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്തെ​​​ന്നു ക​​​രു​​​തി പ്രി​​​ക്കോ​​​ഷ​​​ൻ ഡോ​​​സെ​​​ടു​​​ക്കാ​​​തി​​​രി​​​ക്ക​​​രു​​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് സെ​പ്റ്റം​ബ​റി​ൽ

Aswathi Kottiyoor
WordPress Image Lightbox