22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്സ് ഡി വൈ എഫ് ഐ സംഘർഷം ഒരു പോലീസുകാരനടക്കം 17 പേർക്ക് പരിക്ക്
Iritty

ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്സ് ഡി വൈ എഫ് ഐ സംഘർഷം ഒരു പോലീസുകാരനടക്കം 17 പേർക്ക് പരിക്ക്


ഇരിട്ടി: ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് ഡി വൈ എഫ് ഐ സംഘർഷത്തിൽ ഒരു പോലീസുകാരനും സ്ത്രീയുമടക്കം പതിനേഴോളം പേർക്ക് പരിക്ക്. കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സതീഷ് സെബാസ്ററ്യൻ , യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡണ്ട് ഡോ. ശരത് ജോഷ്, യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് സജിത മോഹനൻ, ബ്ലോക്ക് സിക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.കെ. നിർഷാദ്, കോൺഗ്രസ് കൂരൻ മുക്ക് ബൂത്ത് പ്രസിഡണ്ട് ബഷീർ കൂരൻമുക്ക്, കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് നിഖിൽ, ഷാനിദ് കൂരൻമുക്ക്, ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സിക്രട്ടറി കെ. അമൽ, ശ്യാംജിത്ത് , പി. അമൽ, എൻ. സാജിദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സിവിൽ പോലീസ് ഓഫിസർ സതീഷ് സെബാസ്റ്റ്യന് നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവരെ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സും മുഖ്യമന്ത്രിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യും ഇരിട്ടി ടൗണിൽ തിങ്കളാഴ്ച സന്ധ്യയോടെ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയായിരുന്നു ഇരു വിഭാഗവും എട്ടു മുട്ടിയത്. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇരിട്ടി പാലം വരെ എത്തി തിരിച്ചു വരുന്നതിനിടെ എതിർ ദിശയിൽ നിന്നും ഡി വൈ എഫ് ഐ പ്രകടനം എത്തുകയും മുസ്‌ലിം പള്ളിക്ക് സമീപം വെച്ച് ഏറ്റുമുട്ടുകയുമായിരുന്നു. കോൺഗ്രസ്സുകാരുടെ കയ്യിൽ ഉണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സിന്റെ പന്തം ഉപയോഗിച്ച് ഇവർ ഡി വൈ എഫ് ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് ഇരു വിഭാഗവും ആരോപിക്കുന്നു. ഈ സമയത്തു കുറച്ചു പോലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ഉടനെ സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് സംഘം സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരസ്പരമുണ്ടായ പന്തം ഏറിലും ഇതിനുപയോഗിച്ച വടി ഉപയോഗിച്ചുള്ള അക്രമത്തിലുമാണ് പലർക്കും പരിക്കേറ്റത്.

Related posts

ഒരു വർഷം പിന്നിട്ടിട്ടും ഇടിഞ്ഞുതാഴ്ന്ന റോഡ് നന്നാക്കാൻ നടപടിയില്ല

Aswathi Kottiyoor

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​യാം​പ​റ​ന്പി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ക്കാ​തെ ത​പാ​ൽ വോ​ട്ടിം​ഗ് ന​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു

Aswathi Kottiyoor

ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox