കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചാരണങ്ങളും പച്ച നുണകളുമാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രസ്താവനയിൽ പറഞ്ഞു.
ഭീകര സംഘടന മോഡല്‍ സമരമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള നീക്കമാണ്. വികസനം തടസപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. യുഡിഎഫിന്റെയും, ബിജെപിയുടെയും അക്രമണ സമരത്തിനെതിരെ ജൂൺ 13നും 15നും ഇടയിൽ 4000 കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് വിപുലമായ ജനകീയ പ്രതിഷേധ പരിപാടികള്‍ ജില്ലയിലെമ്പാടും സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.