24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെഎസ്‌ആര്‍ടിസി റിലേ നിരാഹാരം ഇന്ന് മുതല്‍
Kerala

കെഎസ്‌ആര്‍ടിസി റിലേ നിരാഹാരം ഇന്ന് മുതല്‍

കെഎസ്‌ആര്‍ടിസി റിലേ നിരാഹാരം ഇന്ന് മുതല്‍. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്.
കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ നേതാക്കള്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ജനറല്‍ സെക്രട്ടറിമാരായ ആര്‍.ശശിധരനും ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും.

ശമ്ബളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്ബായി നല്‍കുക, സിഫ്റ്റ് കമ്ബനി പിന്‍വലിക്കുക, ശമ്ബള കരാര്‍ പൂര്‍ണമായി നടപ്പാക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരില്‍ ശമ്ബളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം ജൂണ്‍ 6ന് ആരംഭിച്ചത്.
Lokal App!

Related posts

വിദ്യാർത്ഥികൾക്ക് സ്‌‌കൂൾ തുറക്കും മുൻപ് സൗജന്യ യൂണിഫോം വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലോഗോ; മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor

കെ‐റെയിൽ: സംസ്ഥാന സർക്കാരിന്‌ ഭൂമി ഏറ്റെടുക്കാം; അനുമതി വേണ്ടെന്ന്‌ റെയിൽവേ ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox