29.3 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.
Kelakam

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.


കേളകം: ജനവാസ മേഖലയെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തുന്ന മലയോര ഹർത്താലിനോടനുബന്ധിച്ച് കേളകത്ത് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം എം.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി പി ഐ പേരാവൂർ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി പി എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ, സി പി ഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ജോർജ് ഓരത്തേൽ, എൻ സി പി ജില്ലാ പ്രസിഡന്റ് അജയൻ പായം തുടങ്ങിയവർ സംസാരിച്ചു.

Related posts

കൃഷ്ണപിള്ള ദിനാചരണം ; സിപിഎമ്മിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു

Aswathi Kottiyoor

ഞങ്ങൾ നിങ്ങളോടൊപ്പം* *ദ്വിദിന സഹവാസി സംഗമം

Aswathi Kottiyoor

കോവിഡ് മാനദണ്ഡം പാലിക്കാൻ വ്യാപാരികൾക്ക് നിർദേശം……….

Aswathi Kottiyoor
WordPress Image Lightbox