28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോവിഡ്‌ മരണം: 88.44 ശതമാനം പേർക്കും ധനസഹായം നൽകി
Kerala

കോവിഡ്‌ മരണം: 88.44 ശതമാനം പേർക്കും ധനസഹായം നൽകി

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച 61,766 പേരുടെ കുടുംബത്തിന്‌ ധനസഹായം അനുവദിച്ചു. 50,000 രൂപവീതം 308 കോടിയാണ്‌ വിതരണം ചെയ്തത്‌. ശനിവരെ സംസ്ഥാനത്ത്‌ 69,832 മരണമാണ്‌ കോവിഡ്‌ മൂലമെന്ന്‌ സ്ഥിരീകരിച്ചത്‌. ഇതിൽ 66,148 ധനസഹായ അപേക്ഷ ലഭിച്ചു. ആകെ മരണത്തിന്റെ 94.72 ശതമാനം വരുമിത്‌. 63,458 അപേക്ഷയാണ്‌ ആകെ അംഗീകരിച്ചത്‌. ഇതിൽ 1692 പേർക്കുകൂടി തുക ഉടൻ അക്കൗണ്ടിലെത്തും. 943 അപേക്ഷ വിവിധ കാരണങ്ങളാൽ നിരസിച്ചു.

രാജ്യത്ത്‌ ഏറ്റവും വേഗം ധനസഹായം അനുവദിക്കുന്ന സംസ്ഥാനമാണ്‌ കേരളം. മറ്റ്‌ സംസ്ഥാനങ്ങളിൽ സർക്കാർ സ്ഥിരീകരിച്ച മരണസംഖ്യയേക്കാൾ അധികം അപേക്ഷകൾ ലഭിക്കുമ്പോൾ കേരളത്തിൽ ഇത്‌ കുറവാണ്‌. മരിച്ചവ്യക്തിയുടെ അടുത്ത കുടുംബാംഗമാണ്‌ അപേക്ഷിക്കേണ്ടത്‌. മരണം നടന്ന്‌ 90 ദിവസത്തിനകം അപേക്ഷ relief.kerala.gov.inൽ സമർപ്പിക്കണം. ജൂണിൽ ഇതുവരെ 85 മരണം മാത്രമാണ്‌ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസങ്ങളായി കൂടുതൽ കോവിഡ്‌ രോഗികൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും മരണം കുറവാണ്‌.

Related posts

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് പെ​ട്രോ​ളി​ന് 48 പൈ​സ വ​ർ​ധി​ച്ചു

Aswathi Kottiyoor

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍

Aswathi Kottiyoor
WordPress Image Lightbox