23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റഷ്യയിൽ പഠനം തുടരാം; യുക്രെയ്നിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത
Kerala

റഷ്യയിൽ പഠനം തുടരാം; യുക്രെയ്നിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത

യുക്രെയ്നിൽ പഠനം മുടങ്ങി ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. വിദ്യാർഥികൾക്ക് റഷ്യയിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ എംബസി അറിയിച്ചു. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും.

വിദ്യാർഥികൾക്ക് റഷ്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാർഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ കൂടിയായ റോമൻ ബാബുഷ്കിൻ വ്യക്തമാക്കി.

വിദ്യാർഥികളുടെ തുടർപഠനം സംബന്ധിച്ച് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർഥികൾ റഷ്യൻ ഹൗസിൽ ബന്ധപ്പെടണം എന്ന് നോർക്കാ റൂട്സും റഷ്യൻ എംബസിയും അറിയിച്ചു.

Related posts

പോള്‍ മുത്തൂറ്റ് വധം;ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരേ സഹോദരന്റെ ഹര്‍ജി,വിശദമായ വാദം കേള്‍ക്കും.

Aswathi Kottiyoor

വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണരീതി പരിഷ്കരിച്ചു

Aswathi Kottiyoor

ല​ഹ​രി കേ​ന്ദ്ര​ങ്ങ​ൾ​ തേടി വാ​ർ​ഡ്ത​ല നിരീക്ഷകരെത്തും

Aswathi Kottiyoor
WordPress Image Lightbox