• Home
  • Kerala
  • മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; മാധ്യമങ്ങള്‍ക്കും നിയന്ത്രണം
Kerala

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; മാധ്യമങ്ങള്‍ക്കും നിയന്ത്രണം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി പൊലീസ്. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു.

Related posts

പൊലീസിന്റെ ആദ്യചിത്രങ്ങളിൽ ഗാന്ധിചിത്രം ചുവരിൽതന്നെയുണ്ട്‌; എം പി ഓഫീസ്‌ ആക്രമണത്തിൽ അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി.*

Aswathi Kottiyoor

നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.

Aswathi Kottiyoor
WordPress Image Lightbox