26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
Kerala

ബാലവേല പൂർണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിന്നും ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂർണമായും ഒഴിവാക്കാൻ സാധിക്കൂ. ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയ്ക്ക് 2500 രൂപ ഇൻസെന്റീവ് നൽകുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related posts

മുൻഗണനാ റേഷൻ കാർഡിന് ഒക്ടോബർ പത്തുമുതൽ അപേക്ഷിക്കാം; മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍

Aswathi Kottiyoor

പുഴയിൽ കാണാതായ 20കാരന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox