24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന്; എങ്ങനെ ഫലമറിയാം.*
Kerala

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന്; എങ്ങനെ ഫലമറിയാം.*


പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ 15 ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പ്ലസ്ടു ഫലം ജൂണ്‍ 20-നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു

പരീക്ഷാഫലം വിദ്യാര്‍ഥികള്‍ക്ക് keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. മാതൃഭൂമി ഡോട്ട് കോമിലൂടെയും പരീക്ഷാഫലമറിയാം. മാര്‍ക്ക്‌ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. മുന്‍വര്‍ഷങ്ങളിലേതുപോലെ പത്ത് മണിയോടെ വെബൈസൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് സൂചന.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2021ലെ എസ്.എസ്.എല്‍.സി പരീക്ഷാ വിജയശതമാനം 99.47 ശതമാനമായിരുന്നു

പരീക്ഷാഫലം എങ്ങനെ അറിയാം?

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.

Related posts

കുതിരാൻ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തിൽ

Aswathi Kottiyoor

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു

Aswathi Kottiyoor
WordPress Image Lightbox