24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി, ഫലം ഉടൻ
Kerala

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി, ഫലം ഉടൻ

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ 16 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​ൽ നാ​ല് സീ​റ്റു​ക​ളി​ലാ​ണ് അ​പ്ര​വ​ച​നീ​യ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ഒ​ഴി​വു​വ​ന്ന 57 സീ​റ്റു​ക​ളി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പി. ​ചി​ദം​ബ​രം ഉ​ൾ​പ്പെ​ടെ 41 പേ​ർ എതി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ക​ര്‍​ണാ​ട​ക​യി​ല്‍ ജെ​ഡി​എ​സ് എം​എ​ല്‍​എ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്തു. ജെ​ഡി​എ​സി​ന്‍റെ മ​റ്റൊ​രു എം​എ​ല്‍​എ​യാ​യ എ​സ്.​ആ​ര്‍ ശ്രീ​നി​വാ​സ് ആ​ര്‍​ക്കും വോ​ട്ടു​ചെ​യ്യാ​തെ അ​സാ​ധു​വാ​ക്കി.

ആ​റ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ടെ​ണ്ണ​ൽ വൈ​കു​ക​യാ​ണ്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

സു​ഹാ​സ് കാം​ദേ (ശി​വ​സേ​ന), മ​ന്ത്രി​മാ​രാ​യ ജി​തേ​ന്ദ്ര അ​വാ​ദ് (എ​ൻ​സി​പി), യ​ശോ​മ​തി താ​ക്കൂ​ർ (കോ​ൺ​ഗ്ര​സ്) എ​ന്നി​വ​രു​ടെ വോ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് ഇ​വ​ർ പ​ര​സ്യ​പ്പെ​ടു​ത്തി എ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

മുന്നൂറിന്റെ നിറവില്‍ ആനവണ്ടി ബജറ്റ് ടൂറിസം

Aswathi Kottiyoor

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും;കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് രാജ്യത്തിന് സമർപ്പിക്കും

Aswathi Kottiyoor

ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാസേ​ന​യി​ലു​ണ്ട് “പു​സ്ത​ക​ങ്ങ​ളു​ടെ ക​ല​വ​റ’

Aswathi Kottiyoor
WordPress Image Lightbox