26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു
Kerala

രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 16 രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര(​​​ആ​​​റ്), രാ​​​ജ​​​സ്ഥാ​​​ൻ(​​​നാ​​​ല്), ക​​​ർ​​​ണാ​​​ട​​​ക(​​​നാ​​​ല്), ഹ​​​രി​​​യാ​​​ന(​​​ര​​​ണ്ട്) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം.

ഒഴിവ് 57, എതിരില്ലാതെ 41 പേർ

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് 57 സീ​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഒ​​​ഴി​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​ചി​​​ദം​​​ബ​​​രം ഉ​​​ൾ​​​പ്പെ​​​ടെ 41 പേ​​​ർ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. യു​​​പി, ത​​​മി​​​ഴ്നാ​​​ട്, ബി​​​ഹാ​​​ർ, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഒ​​​ഡീ​​​ഷ, ഛത്തീ​​​സ്ഗ​​​ഡ്, പ​​​ഞ്ചാ​​​ബ്, തെ​​​ലു​​​ങ്കാ​​​ന, ജാ​​​ർ​​​ഖ​​​ണ്ഡ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മത്സരരംഗത്തെ പ്രമുഖർ

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നേ​​​രി​​​ടു​​​ന്ന പ്ര​​​മു​​​ഖ​​​രാ​​​ണ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ആ​​​റു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഏ​​​ഴു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​താ​​​ണു മത്സരമു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം.

ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​നു ശേ​​​ഷ​​​മാ​​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മത്സരം ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ ബി​​​ജെ​​​പി​​​ക്കു ര​​​ണ്ടു സീ​​​റ്റു​​​ക​​​ളും ശി​​​വ​​​സേ​​​ന, എ​​​ൻ​​​സി​​​പി, കോ​​​ൺ​​​ഗ്ര​​​സ് ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ഓ​​​രോ സീ​​​റ്റും ഉ​​​റ​​​പ്പാ​​​ണ്. ആ​​​റാ​​​മ​​​ത്തെ സീ​​​റ്റി​​​നാ​​​യി ബി​​​ജെ​​​പി​​​യും ശി​​​വ​​​സേ​​​ന​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മത്സരി​​​പ്പി​​​ക്കു​​​ന്നു.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നാ​​​ലു സീ​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ബി​​​ജെ​​​പി ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രു സീ​​​റ്റ് ല​​​ഭി​​​ക്കും. നാ​​​ലാ​​​മ​​​ത്തെ സീ​​​റ്റി​​​നാ​​​യി ബി​​​ജെ​​​പി, കോ​​​ൺ​​​ഗ്ര​​​സ്, ജെ​​​ഡി-​​​എ​​​സ് ക​​​ക്ഷി​​​ക​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ജ​​​യ്റാം ര​​​മേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്. ബി​​​ജെ​​​പി​​​ക്ക് 32 വോ​​​ട്ടും കോ​​​ൺ​​​ഗ്ര​​​സി​​​ന് 24 വോ​​​ട്ടും അ​​​ധി​​​ക​​​മു​​​ണ്ട്. ജെ​​​ഡി-​​​എ​​​സി​​​ന് 32 വോ​​​ട്ട് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

രാ​​​ജ​​​സ്ഥാ​​​നി​​​ൽ നാ​​​ലു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഞ്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്‌​​​സ​​​രി​​​ക്കു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടും ബി​​​ജെ​​​പി ഒ​​​രു സീ​​​റ്റും ഉ​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ലാ​​​മ​​​ത്തെ സീ​​​റ്റി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യുംമത്സരി​​​​​​ക്കു​​​ന്നു. സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ മാ​​​ധ്യ​​​മ ഉ​​​ട​​​മ സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​യെ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. മൂ​​​ന്നു സീ​​​റ്റ് ജ​​​യി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് 123 പേ​​​രു​​​ടെ പി​​​ന്തു​​​ണ വേ​​​ണം. 108 അം​​​ഗ​​​ങ്ങ​​​ളാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ള​​​ത്. 13 സ്വ​​​ത​​​ന്ത്ര​​​രും ഒ​​​രു ആ​​​ർ​​​എ​​​ൽ​​​ഡി എം​​​എ​​​ൽ​​​എ​​​യും ര​​​ണ്ടു സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​രും പി​​​ന്തു​​​ണ ന​​​ല്കു​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്നു.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ല​​​വി​​​ലെ അം​​​ഗ​​​ബ​​​ല​​​മ​​​നു​​​സ​​​രി​​​ച്ച് ബി​​​ജെ​​​പി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും ഓ​​​രോ സീ​​​റ്റ് വി​​​ജ​​​യി​​​ക്കാം.

31 വോ​​​ട്ടു​​​ക​​​ളാ​​​ണ് ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്. കോ​​​ൺ​​​ഗ്ര​​​സിന് 31 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ഇ​​​ട​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ൽ​​​ദീ​​​പ് ബി​​​ഷ്ണോ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്. കോ​​ൺ​​ഗ്ര​​സി​​ലെ ഭി​​ന്ന​​ത മു​​ത​​ലെ​​ടു​​ക്കാ​​നാ​​ണ് ബി​​ജെ​​പി ര​​ണ്ടാ​​മ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യെ മത്സരി​​​പ്പി​​ച്ച​​ത്.

Related posts

തെരുവുനായയുടെ കടിയേറ്റ്‌ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

Aswathi Kottiyoor

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Aswathi Kottiyoor

ബംഗാൾ‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox