25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • എലിപ്പനി: ലെപ്റ്റോ ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ ലാബുകളിൽ*
Thiruvanandapuram

എലിപ്പനി: ലെപ്റ്റോ ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ ലാബുകളിൽ*

എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് ആറു ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർ.ടി.പി.സി.ആർ. പരിശോധന നടത്താനുള്ള സംവിധാനമൊരുക്കുന്നതായി മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെൽത്ത് ലാബുകളിൽ ഒരാഴ്ചയ്ക്കകവും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്തുതന്നെയും സംവിധാനം സജ്ജമാക്കും -മന്ത്രി പറഞ്ഞു.

നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനിരോഗ നിർണയത്തിനുള്ള ഐ.ജി.എം. എലീസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് കടന്നശേഷം ഏഴുദിവസം കഴിഞ്ഞാൽമാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ.

Related posts

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ.

Aswathi Kottiyoor

മീന്‍പിടിത്തമേഖലയില്‍ സബ്‌സിഡി നിർത്തും ; അനധികൃത മത്സ്യബന്ധനം തടയുന്നതിന്‌ നിരീക്ഷണം.*

Aswathi Kottiyoor

സംഘപരിവാർ നയത്തിനെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം ; നിയമസഭാ പ്രമേയം പാസാക്കി……….

Aswathi Kottiyoor
WordPress Image Lightbox